Friday, May 17, 2024
indiaNewsObituary

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ദില്ലി: മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെര്‍തോ താങ്താങ് കോം എന്ന സൈനികനാണ് മരിച്ചത്. ഇംഫാല്‍ വെസ്റ്റിലെ വീട്ടില്‍നിന്നും ഇന്നലെ അക്രമികള്‍ തട്ടിക്കൊണ്ടുപോയ സെര്‍തോ താങ്താങ് കോമിന്റെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. നെറ്റിയില്‍ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു സൈനികന്‍. കരസേനയില്‍ ശിപ്പോയായിരുന്നു ഇദ്ദേഹം. പത്ത് വയസ്സുള്ള ഇദ്ദേഹത്തിന്റെ മകനാണ് സംഭവത്തില്‍ ദ്യക്‌സാക്ഷി. മൂന്ന് പേര്‍ ഒരു വെള്ളുത്ത വാഹനത്തില്‍ വന്നെന്നും തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെ നിര്‍ബന്ധിച്ച് വാഹനത്തിനകത്തേക്ക് കയറ്റി കൊണ്ടുപോയെന്നുമാണ് മകന്റെ മൊഴി.