Friday, May 17, 2024
indiakeralaNewsworld

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തിന്റെ കറന്‍സിയിലുള്ളത് സാക്ഷാല്‍ മഹാഗണപതി

ഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറസിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ മഹാഗണപതിയുടെ ചിത്രം.   കൂടുതല്‍ ഇസ്ലാം മതത്തില്‍പ്പെട്ടവരാണെങ്കിലും ഇതരമതസ്ഥരും ഇവിടെയുണ്ട്.          ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.5 ശതമാനവും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നുവെന്നതും ഹിന്ദു ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് എന്നതാണ് പ്രത്യേകത. വിദ്യാഭ്യാസം പ്രമേയമാക്കിയാണ് ഇന്തോനേഷ്യയുടെ 20000 നോട്ട്. ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തകനും തദ്ദേശീയജനതയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരനുമായിരുന്ന കി ഹജര്‍ ദേവന്താരയുടെയും ചിത്രവും നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു. നോട്ടിന്റെ പിന്‍ഭാഗത്ത് ക്ലാസ് റൂമിന്റെ ചിത്രവും കാണാം. ഇന്തോനേഷ്യയുടെ കറന്‍സിയെ ‘ രുപ്പിയ ‘ എന്നാണ് വിളിക്കുന്നത്.            20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് . ഈ മുസ്ലീം രാജ്യത്ത് ഗണപതിയെ വിദ്യാഭ്യാസം, കല, ശാസ്ത്രം എന്നിവയുടെ ദേവനായി കണക്കാക്കുന്നു.ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക ചിഹ്നങ്ങള്‍ അവരുടെ പതാകയിലും ദേശീയഗാനത്തിലും വ്യക്തമാണ്. ഗരുഡ പാന്‍കാസിലയാണ് രാജ്യത്തിന്റെ ദേശീയ ചിഹ്നം. മഹാവിഷ്ണുവിന്റെ പുരാണ പക്ഷി വാഹനമാണ് ഗരുഡന്‍. ഇന്തോനേഷ്യന്‍ ദേശീയ തത്ത്വചിന്തയുടെ അഞ്ച് തത്വങ്ങളാണ് പാന്‍കാസില. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇന്തോനേഷ്യയില്‍ പ്രശസ്തമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യത്തിന്റെ സമ്പദ് ഘടന ആകെ താറുമാറായിരുന്നു . പിന്നീട് ഏറെ കഴിഞ്ഞാണ് 20,000 ത്തിന്റെ നോട്ട് പുറത്തിറക്കിയത്. അതില്‍ ഗണപതിയുടെ ചിത്രവും അടിച്ചു . തങ്ങളുടെ സമ്പത്തിന്റെ കാത്തു സൂക്ഷിപ്പ് ഗണപതിയ്ക്കാണെന്നാണ് ഈ രാജ്യക്കാരുടെ വിശ്വാസം . കറന്‍സി പുറത്തിറക്കിയതിനു ശേഷം തങ്ങള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഇവിടുത്തെ ഭരണകര്‍ത്താക്കളും വിശ്വസിക്കുന്നത്.