Monday, May 20, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 4000 പേര്‍ക്ക് ദര്‍ശനം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പ്രതിദിനം 4000 പേര്‍ക്കാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല യോഗത്തില്‍ ധാരണയായി.എണ്ണം വര്‍ധിപ്പിക്കണമെന്ന എന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലത്തിലുള്ള വിദഗ്ധ സമിതി അംഗീകരിക്കുകയായിരുന്നു. എത്രപേരെ ദര്‍ശനത്തിനായി കൂടുതല്‍ അനുവദിക്കണമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി നിര്‍ദ്ദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.