Sunday, May 19, 2024
keralaNewsObituary

ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ വഴി ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അധ്യാപിയുടെ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു അധ്യാപിക മരിച്ചു.ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ കാര്‍ത്തികയില്‍ മാലാശശിയാണ്(48) മരിച്ചത്. മാതാ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് അധ്യാപിയാണ് മാല. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.റോഡില്‍ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടനെ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ വിദ്യാര്‍ഥിയായ അനീഷ് കുമാര്‍, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ കുമാര്‍ എന്നിവര്‍ മക്കളാണ്. ഭര്‍ത്താവ് അനില്‍കുമാര്‍ ഷാര്‍ജയിലാണ്.