Tuesday, April 30, 2024
keralaNews

ബിനീഷിന് ക്ലീന്‍ ചിറ്റില്ല ; ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.

ബംഗളൂരു മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് വീണ്ടും തിരിച്ചടി. ബിനീഷിന് ക്ലീന്‍ ചിറ്റില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുമെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. നാല് ദിവസമാണ് എന്‍സിബി ബിനീഷിനെ ചോദ്യം ചെയ്തത്.കഴിഞ്ഞ ദിവസം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എന്‍സിബി കസ്റ്റഡിയില്‍ നിന്നും ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക് തന്നെ മാറ്റി. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടുന്നുമുള്ള പ്രതികളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.ബംഗളൂരു ലഹരി മരുന്ന് കേസിലെ സംശയാസ്പദമായ ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ 17-ാം തീയതി വിശദമായ ചോദ്യം ചെയ്യലിനായി ബിനീഷിനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ബിനീഷ് ചോദ്യം ചെയ്യലുകളോട് സഹകരിക്കുന്നില്ലെന്നും ഇഡിയുടെ പല കണ്ടെത്തലുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അറിയില്ലെന്നുള്ള ഉത്തരമാണ് ബിനീഷ് ആവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.