Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.ഇന്നലെയും ഇന്നുമായി 640 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ സ്വര്‍ണവില 44000 ലേക്കെത്തി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപ ഉയര്‍ന്നിരുന്നു.5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 15 രൂപ ഉയര്‍ന്നു.വിപണി വില 4565 രൂപയാണ്.