Tuesday, May 21, 2024
keralaNews

പറവൂരില്‍ പഴകിയ 350 കിലോ ഇറച്ചി പിടികൂടി.

കൊച്ചി : എറണാകുളം പറവൂരില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി.നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയില്‍ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ മാംസത്തില്‍ പുഴുവിനെ കണ്ടെത്തി. ഇവരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതര്‍ ആണ് നടപടി എടുത്തത്. ഹലാല്‍ ചിക്കന്‍ എന്ന കടയില്‍ ആണ് പഴകിയ മാംസം കണ്ടെത്തിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.അതേസമയം എറണാകുളം മരടില്‍ നിന്ന് 6,000 കിലോ പുഴുവരിച്ച മീന്‍ പിടികൂടിയ കേസില്‍ രണ്ട് കണ്ടെയ്‌നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാഡ സ്വദേശിയാണ് ഉടമ. എന്നാല്‍, വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതാണെന്നും മീന്‍ ഇടപാടുമായി ബന്ധമില്ലെന്നുമാണ് ഉടമയുടെ വാദം. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഒരു മാസത്തോളം പഴക്കമുള്ള മീന്‍ കൊണ്ടുവന്നതെന്നാണ് സൂചന. ആന്ധ്ര വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് പുഴുവരിച്ച മീന്‍കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകളും.