Monday, April 29, 2024
keralaNewsUncategorized

ജഡ്ജിമാരുടെ പേരില്‍ തട്ടിപ്പ് : അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തല്‍

എറണാകുളം: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍.                സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം കൈപ്പറ്റിയതായി ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ വാങ്ങിയതായും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. നാല് അഭിഭാഷകരില്‍ നിന്നാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്.പീഡന കേസില്‍ ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സൈബി നിര്‍മാതാവില്‍ നിന്നും 25 ലക്ഷം രൂപയും സൈബി കൈപ്പറ്റിയിരുന്നു. 15 ലക്ഷം ഫീസായും സൈബി വാങ്ങി. 5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞതായും നിര്‍മ്മാതാവ് ആരോപിച്ചു. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാവുന്നതാണെന്നും വിജിലന്‍സ് പറഞ്ഞു.