Tuesday, May 21, 2024
keralaNewsUncategorized

ഒറ്റപ്പാലം നഗരസഭയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

പാലക്കാട്: ഒറ്റപ്പാലം നഗരസഭയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയും – കൃഷിനാശവും സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നു. 54 പന്നികളെയാണ് കൊന്നത്. നഗരസഭാ കൗണ്‍സിലര്‍മാരുടെ പരാതികളെ തുടര്‍ന്ന് പന്നികളെ വെടിവെയ്ക്കാന്‍ അനുവാദമുളള ഷൂട്ടര്‍മാരുടെ സഹായത്തോടെ ആയിരുന്നു നടപടി. നഗരസഭയുടെ ഷൂട്ടിങ് പാനലിലുള്ള സി. സുരേഷ് ബാബു, വി ദേവകുമാര്‍, വിജെ ജോസഫ്, എന്‍. അലി, വി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പന്നികളെ വകവരുത്തിയത്. ചോക്കോട് മാരായംകുന്ന്, കൊടിക്കാംകുന്ന്, എന്നീ പ്രദേശങ്ങളില്‍ നിന്നുളള പന്നികളെയാണ് കൊന്നൊടുക്കിയത്. ഈ മേഖലകളില്‍ സ്ഥിരമായി പന്നിശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.