എരുമേലി എം ഇ എസ് കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
എരുമേലി:എരുമേലി എം. ഇ. എസ്.കോളേജിന്റേയും,ലയൺസ് ക്ലബ് ഓഫ് അയർക്കുന്നത്തിന്റെയും, സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എം ഇ എസ് കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽ കുമാർ എസ്.അധ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ സണ്ണി വി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു.ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.ഐക്യുഎസി ഡയറക്ടർ രമാദേവി എ,വൈസ് പ്രിൻസിപ്പൽ ഷംല ബീഗം,എൻ. സി. സി. ഓഫീസർ സബ്ജാൻ യൂസഫ്, എൻ എസ് എസ് ഓഫീസർ സെബാസ്റ്റ്യൻ സേവൃർ, ലയൺസ് ക്ലബ് ഓഫ് അയർക്കുന്നം പ്രസിഡന്റ് ബിജു വർഗീസ് , എരുമേലി അസീസി നഴ്സിംഗ് കോളേജ് അദ്ധ്യാപിക ചിഞ്ചു തോമസ്, ജസീല ഹനീഫ എന്നിവർ
സംസാരിച്ചു. ഡോ. ഫ്രാൻസിസ് മൂത്തേടൻ(മെഡിക്കൽ കോളേജ് ആശുപത്രി കോലഞ്ചേരി) ക്ലാസിന് നേതൃത്വം നൽകി.