Saturday, May 18, 2024
keralaNewsUncategorized

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞു കാറില്‍ കയറ്റി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവര്‍ഷത്തിനുശേഷം പിടിയിലായി. വര്‍ക്കല ചിലക്കൂര്‍ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയില്‍ സിയ ഉല്‍ ഹക്കിനെ (39)ആണ് വിദേശത്തുനിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയ്‌ക്കെതിരെ പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേയ്ക്ക് കടന്ന അവസരത്തിലാണ് പ്രതി പിടിയിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കാം എന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹാജരാക്കി. വര്‍ക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.