Thursday, April 18, 2024
keralaNews

കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി വടക്കേക്കര സ്വദേശി സാംസിയാണ് മകള്‍ അന്നയെയും എടുത്ത് കിണറ്റില്‍ ചാടിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ അമ്മയെയും കുഞ്ഞിനെയും കരയ്ക്കെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കനായില്ല. സാംസി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സാംസി. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് മകളെ ശരീരത്തില്‍ കെട്ടി വെച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

സാംസിയുടെ അമ്മയും മൂത്ത മകളും പുറത്ത് പോയിരിക്കുകയായിരുന്നു. ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങി എത്തിയപ്പോള്‍ സാംസിയെയും കുഞ്ഞിനെയും കാണാതായതോടെ തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലില്‍ സാംസി കിണറ്റിന്റെ മോട്ടോര്‍ പൈപ്പില്‍ തൂങ്ങി കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു. കല്ലട സ്വദേശി ഷിബുവാണ് സാംസിയുടെ ഭര്‍ത്താവ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഷിബു വിദേശത്തേയ്ക്ക് പോയപ്പോഴാണ് സാംസി പട്ടാഴിയിലുള്ള സ്വന്തം വീട്ടിലെത്തിയത്. യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.