Monday, May 13, 2024
keralaNews

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍.

മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍.ഇന്നലെ രാത്രി കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് ബിനീഷിനെ അഗ്രഹാര ജയിലിലേക്കു മാറ്റിയത്.അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.14 ദിവസത്തേക്കാണ് ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദും ഈ ജയിലിലാണുള്ളത്.