Wednesday, May 15, 2024
indiaNewsSports

കരിയറില്‍ 600 ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറില്‍ 600 ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ യുവന്റസ് സ്‌പെസിയ മത്സരത്തില്‍ ഇറങ്ങിയതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 600 ലീഗ് മത്സരങ്ങളില്‍ നിന്നായി 470 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി. അഞ്ചു ക്ലബുകളില്‍ ആയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ നേട്ടത്തില്‍ എത്തിയത്. പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ടിംഗ് ലിസ്ബണിന്റെ റിസേര്‍വ്‌സ് ടീമായ സ്‌പോര്‍ടിംഗ് ബിക്ക് വേണ്ടി പോര്‍ച്ചുഗീസ് മൂന്നാം ഡിവിഷനില്‍ ഇറങ്ങിക്കൊണ്ട് ആയിരുന്നു റൊണാള്‍ഡോ ലീഗ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സ്‌പോര്‍ടിംഗ് സീനിയര്‍ ടീമിനു വേണ്ടി 25 ലീഗ് മത്സരങ്ങള്‍ കളിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 196 മത്സരങ്ങള്‍, റയലിനൊപ്പം ലാലിഗയില്‍ 292 മത്സരങ്ങള്‍, ഇപ്പോള്‍ യുവന്റസിനൊപ്പം സീരി എയില്‍ 85 മത്സരങ്ങളും റൊണാള്‍ഡോ കളിച്ചു.