Saturday, April 27, 2024
keralaNews

റാന്നിയില്‍ അജ്ഞാതജീവിയുടെ ആക്രമണം

പത്തനംതിട്ട : റാന്നി അങ്ങാടി പഞ്ചായത്തില്‍ ഏഴോലിയില്‍ അജ്ഞാതജീവിയുടെ ആക്രമണം.പത്ത് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തി. റാന്നി സ്വദേശി മാത്യൂസിന്റെ പത്ത് ആടുകളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ചത്തത്. പറമ്പിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. പതിനൊന്ന് ആടുകളുണ്ടായിരുന്നതില്‍ ഒരു ആട്ടിന്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി.ജീവികള്‍ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നെന്നാണ് വനം വകുപ്പിന്റെ നിഗമനം.കുറുക്കനെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ ആടുകളുടെ ശരീരത്തില്‍ ആഴമുള്ള മുറിവുള്ളതിനാല്‍ പുലിയാകാം അക്രമിച്ചതെന്ന സംശയത്തിലാണ് നാട്ടുകാര്‍.