Wednesday, April 24, 2024
Local NewsNewsUncategorized

മാലിന്യ സംസ്കരണം ഒരു നാടിന്റെ  സംസ്കാരമാണ്;  മന്ത്രി വി എൻ വാസവൻ 

എരുമേലി: ഒരു നാടിന്റെ  സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നതാണ് ആ നാടിന്റെ ശുചിത്വമെന്നും  മാലിന്യ സംസ്കരണം ഒരു നാടിന്റെ  സംസ്കാരമാണെന്നും സഹകരണ വകുപ്പ് മന്ത്രി  വി എൻ വാസവൻ പറഞ്ഞു.              എരുമേലിയിൽ പുണ്യം പൂങ്കാവനം സംഗമത്തിന്റെ  ഉദ്ഘാടനം  നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വത്തിലുള്ള സാമൂഹ്യ – മാനുഷികമായ ബോധമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ നൽകുന്നത്. മതസൗഹാർദ്ദത്തിന്റെ വിശ്വ മാനവികത എന്ന പ്രശസ്തി ആർജ്ജിച്ച കേന്ദ്രമായി  എരുമേലി ചരിത്രത്തിന്റെ  ഏടുകളിൽ സ്ഥാനം പിടിച്ച ഈ സൗഹാർദ്ദമാണ് എല്ലാറ്റിനും ഉപരിയായി നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.  വൈവിധ്യമാർന്ന  എല്ലാ  സംസ്കാരത്തെയും സമന്വയിപ്പിക്കുന്ന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ പുണ്യം പദ്ധതിയിലൂടെ വലിയ സന്ദേശവും സംസ്ക്കാരവുമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.എരുമേലി ടൗൺ ജമാഅത്ത് ഹാളിൽ നടന്ന പരിപാടിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത രതീഷ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി,വൈസ് പ്രസിഡന്റ് അനുശ്രീ സാബു,ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അയ്യപ്പസേവാസംഘം എരുമേലി പ്രസിഡന്റ്  അനിയൻ എരുമേലി,  എസ് എന്‍ ഡി പി എരുമേലി യൂണിയന്‍ കണ്‍വീനര്‍ എം വി അജിത് കുമാര്‍ , വൈസ് ചെയര്‍മാന്‍ ഷാജി, ആൻസമ തോമസ് , പുണ്യം പൂങ്കാവനം ജില്ലാ കോഡിനേറ്റർ അശോക് കുമാർ , എരുമേലി ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ ബാബു തോമസ്, സെക്രട്ടറി മോഹനൻ ,പുണ്യം പൂങ്കാവനം എരുമേലി  കോഡിനേറ്റർമാരായ നവാസ്  കെ ഐ, അനീഷ് കെ എൻ, വിശാൽ വി നായർ , ഷിബു എം എസ്, എസ് പി സി,  എൻ സി സി വിദ്യാർഥികൾ , വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ, വിശുദ്ധി സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്തു. വിവിധ സ്ഥാപനങ്ങള്‍ക്ക് ഫലവൃക്ഷ തൈകളും – ചെടികളും വിതരണം ചെയ്തു.