Thursday, May 16, 2024
keralaNewsObituary

കൊയിലാണ്ടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ജപ്തി ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട് കൊയിലാണ്ടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.  അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു. ലോണ്‍ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.