Saturday, April 20, 2024
keralaNews

വര്‍ദ്ധിപ്പിച്ച ബസ്സ് ചാര്‍ജ് കെ.എസ്.ആര്‍.ടി.സി പിന്‍വലിക്കണം :ശബരിമല അയ്യപ്പ സേവാസമാജം

കെ.എസ് ആര്‍.ടി.സി. വര്‍ദ്ധിപ്പിച്ച നിലയ്ക്കല്‍ -പമ്പ ബസ്സ് ചാര്‍ജ് പിന്‍വലിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി എം.കെ അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു.ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകര്‍ എടപ്പാള്‍ കണ്ടനകം കെ.സ് ആര്‍.ടി.സി വര്‍ക്ക് ഷോപ്പിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.മാധവന്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി മാടാവുമന നാരായണന്‍,ടി.ഗോപാലകൃഷ് ണന്‍ വി.ടി. ജയപ്രകാശ് പി.ചന്ദ്രന്‍,ശശീധരന്‍ പുന്നശ്ശേരി ,സന്ദീപ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.എം. നടരാജന്‍, സുരേഷ്ബാബു, ഷിജന്‍ കാഞ്ഞിരമുക്ക് സുഭാഷ് കോട്ടത്ര തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.