Sunday, May 19, 2024
keralaNewsObituary

തടിമില്ലിനുള്ളില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗാന്ധിനഗര്‍: തടിമില്ലിനുള്ളില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നീലിമംഗലം സ്വദേശി രമേശന്‍ (55)നെയാണ് ചിങ്ങവനം ഇല്ലിമൂടിന് സമീപം പ്രവര്‍ത്തിക്കുന്ന ഇസ്‌റൂ എന്ന തടിമില്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി ഇവിടുത്തെ തൊഴിലാളിയാണ് ഇയാള്‍.ഏറെ നാളായി അവശനിലയിലായിരുന്ന ഇയാള്‍ വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. ഇന്നലെ രാവിലെ മറ്റു തൊഴിലാളികള്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ചിങ്ങവനം പോലീസിനെ വിവരം അറിയിക്കുകയും എസ് എച്ച് ഒ ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.