Thursday, May 2, 2024
Local NewsNews

ലഹരിവിമുക്ത പരിപാടി; എരുമേലി സെന്റ് തോമസ് എല്‍. പി. സ്‌കൂള്‍ സ്വീകരണം നല്‍കി

എരുമേലി : ലഹരിവിമുക്ത പരിപാടികള്‍ക്ക് എരുമേലി സെന്റ് തോമസ് എല്‍. പി. സ്‌കൂള്‍ നല്‍കി. ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിച്ച പരിപാടികള്‍ക്ക് ഇന്ന് സമാപനം കുറിച്ചത് . കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ബോധവത്കരണ ക്ലാസുകള്‍, പോസ്റ്റര്‍, പ്ലക്കാര്‍ഡ് നിര്‍മ്മാണം, അടിക്കുറിപ്പ് രചന, ചിത്ര രചന, മാതാപിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ്സ്, വിളംമ്പര ജാഥ തുടങ്ങി കുട്ടികളില്‍ സര്‍ഗ്ഗ പരതയും കലാപരവും മൂല്യ ബോധനപരവും സാന്‍മാര്‍ഗീക ബോധനം നേടിയെടുക്കുവാന്‍ ഉതകുന്നതുമായ അനേകം പരിപാടികളാണ് സംഘടിപ്പിച്ചത്. കൊച്ചുകുട്ടികളില്‍ ചെറുപ്പകാലങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന മൂല്യങ്ങള്‍ കൂടുതല്‍ നല്ല ഫലങ്ങള്‍ നേടാന്‍ അവരെ പ്രാപ്തരാക്കും അതിനാല്‍ തന്നെ ഇത്തരം പരിപാടികളിലൂടെ നല്ല സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുവാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് സമൂഹം ഒന്നാകെ മുന്നേറണമെന്നു ഏവരും അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍, പി.ടി. എ.പ്രസിഡന്റ് ബിനോയ് വരിക്കമാക്കല്‍, അദ്ധ്യാപകരായ ട്രീസ സെബാസ്ട്യന്‍, ഡാര്‍ളി ബാബു, അനുറാണി സെബാസ്ട്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.