Monday, May 20, 2024
keralaNews

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ചു.

കോട്ടയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി. കോട്ടയത്തിനടുത്ത് തൃക്കൊടിത്താനത്താണ് സംഭവം.യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക് പരുക്കേറ്റു.സിപിഎമ്മുകാരനായ പഞ്ചായത്ത് അംഗത്തിന്റെ  നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മതിലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു ആക്രമണമെന്നും മര്‍ദനത്തിന് ഇരയായവര്‍ വ്യക്തമാക്കി.