Friday, May 17, 2024
keralaNews

തിരി തെളിക്കുന്നതിനിടെ വിളക്ക് പൊട്ടിത്തെറിച്ച് വ്യാപാരിക്ക് പരുക്ക്.

ആലപ്പുഴ: തിരി തെളിക്കുന്നതിനിടെ വിളക്ക് പൊട്ടിത്തെറിച്ച് വ്യാപാരിക്ക് പരുക്ക്. ആലപ്പുഴ മുട്ടം സ്വദേശി രാധാകൃഷ്ണനാണ് കൈക്ക് പൊള്ളലേറ്റത്. കടയിലെത്തി രാവിലെ വിളക്കെണ്ണ ഒഴിച്ച് തിരി കത്തിക്കുന്നതിനിടയിലാണ് അപകടം. വിളക്കെണ്ണയില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരാതിയെ തുടര്‍ന്ന് വിതരണക്കാര്‍ എത്തി എണ്ണ കടയില്‍ നിന്ന് മാറ്റി. രാധാകൃഷ്ണന്റെ വലതുകയ്യിലെ മൂന്ന് വിരലുകള്‍ക്കാണ് സാരമായ പരുക്കേറ്റത്. കൈവിരലുകളും കൈപ്പത്തിയുമായി ചേരുന്നിടത്താണ് പൊള്ളലേറ്റത്.