Saturday, May 18, 2024
keralaLocal NewsNews

എരുമേലിയിൽ വാഹനാപകടം ; പരിക്കേറ്റയാളും  മരിച്ചു

എരുമേലി: എരുമേലിയിൽ ഇന്നലെ  രാത്രി ഉണ്ടായ അപകടത്തിൽ  മരിച്ച പൊന്തൻപുഴ ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷിന്റെ  (29) സുഹൃത്തും ബൈക്കിൽ ഒപ്പം യാത്ര ചെയ്ത സുഹൃത്താണ് ഇന്ന് രാവിലെ  മരിച്ചു . അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്   കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിന്നു.ഇന്നലെ  ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെ  എരുമേലി ഫോറസ്ററ് ഓഫീസിന് സമീപമാണ്  അപകടമുണ്ടായത്.പീരുമേട്ടിലെ ഒരു പരിപാടി കഴിഞ്ഞ് വരുകയായിരുന്ന ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്യാ മാർ നിക്കോദിമോസ്റാ മെത്രാപ്പോലീത്ത  സഞ്ചരിച്ച ഇന്നോവയും കാറും – യമഹാ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു .
എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലും, രാഹുലിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.