Sunday, May 19, 2024
keralaNews

രണ്ടാം ദിവസവും വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി.

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തില്‍ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം.