Tuesday, April 30, 2024
keralaLocal NewsNews

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 

എരുമേലി ഗ്രാമപഞ്ചായത്തിലെ 23-ആം വാർഡ് ശ്രീനിപുരത്തെ കുടുംബശ്രീ എ. ഡി. എസ്, ഇതിലെ 30 കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ,ആശവർക്കർ എന്നിവരുടെ യോഗം വാർഡ്‌മെമ്പർ വി.ഐ അജിയുടെ നേതൃത്വത്തിൽ വാർഡിലെ 600വീടുകൾ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വൃത്തിയാക്കി പ്രവർത്തനത്തിന് സി.ഡി.എസ് അംഗം വിജയമ്മ, എ. ഡി.എസ് സെക്രട്ടറി റെജിമോൾ ശശി, എ. ഡി.എസ്. പ്രസിഡന്റ്‌ നിഷ സജി, വൈസ് പ്രസിഡന്റ്‌ ഉഷ ദിനേശൻ, ആശ വർക്കർ ഷീജ, സിസ്റ്റർ പ്രതിഭ,എ. ഡി. എസ് അംഗങ്ങൾ എന്നിവർ പങ്കാളികളായി.30കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവരും പങ്കു ചേർന്നു