Tuesday, May 21, 2024
keralaNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ 14 ദിവസത്തെ പ്രത്യേക അവധി

തിരുവനന്തപുരം: പ്രാഥമിക സമ്പര്‍ക്കം മൂലം ക്വാറന്റീനില്‍ പ്രവേശിച്ചതിന് 7 ദിവസവും തുടര്‍ന്ന് കോവിഡ് പോസിറ്റീവ് ആയാല്‍ 7 ദിവസവും ചേര്‍ത്ത് 14 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ അര്‍ഹരാണെന്നു ദുരന്ത നിവാരണ വകുപ്പിന്റെ വിശദീകരണ ഉത്തരവ്. മുന്‍പ് അവധിക്ക് അപേക്ഷിച്ചവര്‍ക്കാണ് ഇതു ബാധകം. കോവിഡ് നെഗറ്റീവ് ആയ ശേഷം വിശ്രമം നിര്‍ദേശിച്ച് വീട്ടില്‍ ചികിത്സ തുടരുന്നവര്‍ അവധിക്കായി സ്വകാര്യ ആശുപത്രികളില്‍ നിന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സ്വീകരിക്കില്ല. ആശുപത്രിയില്‍ തന്നെ ചികിത്സ തുടര്‍ന്നെന്ന സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം ആ കാലയളവിലേക്ക് അവധി അനുവദിക്കുമെന്നും പിഎസ്സിയുടെ ആവശ്യപ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ ദുരന്ത നിവാരണ വകുപ്പു വ്യക്തമാക്കി.