Sunday, May 19, 2024
keralaNews

വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു.

വാഹനപാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ രാത്രി പയ്യനാട് വച്ചായിരുന്നു സംഭവം . ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ പിന്തുടര്‍ന്ന് കാറില്‍ ഹെല്‍മറ്റ് കൊണ്ടെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷമാണ് അക്രമികള്‍ അബ്ദുല്‍ ജലീലിനെ വെട്ടിയതെന്ന് മഞ്ചേരി നഗരസഭാംഗം പി.വി.ഫിറോസ് പറഞ്ഞു.