Wednesday, May 15, 2024
keralaNews

യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം.

കോഴിക്കോട്: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ യുവാവ് പിടിയില്‍. പൊറ്റമ്മലിലെ സ്വകാര്യ ദന്താശുപത്രിയില്‍ നഴ്സായ മൃദുല എന്ന 22 കാരിയ്ക്കെതിരെയാണ് ആസിഡ് ആക്രമണമുണ്ടായത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ജിഷ്ണു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.