Sunday, May 19, 2024
indiaNewsworld

റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍.

റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍. ഉല്‍പന്നങ്ങളുടെ റഷ്യയിലെ വില്‍പന നിര്‍ത്തി വച്ചതായി ആപ്പിള്‍ പ്രഖ്യാപിച്ചു. റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുളള സേവനങ്ങള്‍ നിര്‍ത്തിയതായി ബോയിങും യുദ്ധത്തിന്റെ സാഹചര്യത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി എണ്ണക്കമ്പനിയായ എക്‌സണ്‍ മൊബൈലും അറിയിച്ചു. അതേസമയം റഷ്യന്‍ ആഖ്രമണത്തിനെതിരെ രാജ്യാന്തര നീതിന്യായ കോടതിയെ യുക്രെയ്ന്‍ സമീപിച്ചു. അടുത്ത തിങ്കളാഴ്ച യുക്രെയ്‌ന്റെ പരാതി പരിഗണിക്കുമെന്ന് ഐ.സി.ജെ വ്യക്തമാക്കി.

അതിനിടെ കീവിന്റെ പടിഞ്ഞാറന്‍ മേഖലയിലെ സെറ്റോമെറില്‍ റഷ്യ വ്യോമാക്രമണം നടത്തി. നാലുപേര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.