കോട്ടയം: ഏറ്റുമാനൂരില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കടപ്പൂര് സ്വദേശി ദിലീപാണ് മരിച്ചത്. ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ലോറിയുടെ ഉള്ളിലേക്ക് വീണു. ലോറിയുടെ പിന്‍ചക്രങ്ങള്‍ ദിലീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.