Tuesday, May 14, 2024
keralaNewspolitics

മുരുകന്‍ കാട്ടാക്കട – ആര്‍.മുരുകന്‍ നായര്‍ ആയി…….. കാട്ടാക്കടയുടെ ജാതിപ്പേര് മലയാളം മിഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മുരുകന്‍ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേര്‍ത്ത പോസ്റ്റര്‍ മലയാളം മിഷന്‍ പിന്‍വലിച്ചു. കവി മുരുകന്‍ കാട്ടാക്കടയുടെ ജാതിപ്പേര് കൂടി പോസ്റ്ററില്‍ വെച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ച ആശംസാകാര്‍ഡില്‍ ആര്‍. മുരുകന്‍ നായര്‍ എന്നാണ് എഴുതിയിരുന്നത്. മുരുകന്‍ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റിലാണ് ഉപയോഗിച്ചത്.

പോസ്റ്റര്‍ വലിയ രീതിയില്‍ വിവാദത്തിലായതോടെ മലയാളം മിഷന്‍ പോസ്റ്റ് പിന്‍വലിക്കുകയും പുതിയ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. മുരുകന്‍ കാട്ടാക്കട ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലെത്തി മുരുകന്‍ കാട്ടാക്കട മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റത്.

 

 

 

 

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. സാംസ്‌കാരികകാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മോട്ടോ.