Tuesday, April 30, 2024
InterviewkeralaNews

“രാഹുൽ ഗാന്ധി” യുടെ നാടൻപാട്ടുകൾക്ക് കലാകേരളത്തിന്റെ അംഗീകാരം 

എരുമേലി: നാട്ടറിവിന്റെ ഹൃദയം തുടിക്കുന്ന നാടൻപാട്ടുകൾക്ക് ഈണം നൽകിയ എരുമേലിയുടെ സ്വന്തം  രാഹുൽ ഗാന്ധിയെന്ന കലാകാരന് കലാകേരളത്തിന്റെ
അംഗീകാരം .കഴിഞ്ഞ 15 വർഷക്കാലമായി ഫോക്ക്ലോർ രംഗത്ത്  സജീവമായി പ്രവർത്തിക്കുന്ന എരുമേലി മുട്ടപ്പള്ളി സ്വദേശി  ഇളയാനിത്തോട്ടം വീട്ടിൽ
രാഹുൽ ഗാന്ധിയെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട രാഹുൽ കൊച്ചാപ്പിക്കാണ്
സംസ്ഥാന സാംസ്കാരിക വകുപ്പിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കോട്ടയം ജില്ല കോഡിനേറ്ററായി നിയമിതനായിരിക്കുന്നത്.ഫോക്ക് ലോർ ഗവേഷകൻ, നാടൻപാട്ട് കലാകാരൻ,കലാധ്യാപകൻ എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
2007 ൽ കേരള സർക്കാർ ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്ക്കാരം രാഹുലിനെ തേടിയെത്തി.കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ ഭാഷാശാസ്ത്ര വിഭാഗത്തിൽ ഫോക്ക് ലോർ ഗവേഷകനായ രാഹുൽ
തുടി നാട്ടറിവ് പാട്ടുകൂട്ടം,എരുമേലി എന്ന നാടൻ കലാ സംഘത്തിൻ്റെ സാക്ഷാത്കാരത്തിന്  മുഖ്യ  സംഘാടകനായി.നാടൻപാട്ടുകളുടെ അഗാധമായ പഠനങ്ങളുടെ ഭാഗമായി നിരവധി പ്രബന്ധങ്ങളും രാഹുൽ തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോളേജ് കലോത്സവങ്ങൾ,ലൈബ്രറി കൗൺസിൽ ഫോക്ക് ലോർ മത്സര വേദികൾ,കൂടാതെ സർഗ്ഗോത്സവം,പൈതൃകോത്സവം തുടങ്ങിയ മേഖലയിൽ  നാടൻ പാട്ട് കലാവതാരകനായും,പ്രഭാഷകനായും, വിധികർത്താവായും പ്രവർത്തിച്ചു വരുകയാണ് രാഹുൽ ഗാന്ധി.നിലവിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ലസ്റ്റർ കൺവീനറായി പ്രവർത്തിച്ച് വരുകയാണ്. കേരളത്തിലെ നാട്ടുകലാകാരന്മാരുടെ സംഘടനയായ “നാട്ടുകലാകാരകൂട്ടം” സംഘടനയുടെ കലാ-സാംസ്കാരിക വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. ഫെബ്രുവരി എട്ടാം തീയതിയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
അച്ഛൻ: പരേതനായ കുഞ്ഞുമോൻ
അമ്മ: വൽസമ്മ കുഞ്ഞുമോൻ
ഭാര്യ :രഞ്ജി രാഹുൽ
മക്കൾ: സൈന്ധവ് രാഹുൽ (3 ക്ലാസ്
റ്റി കെ എം എം സ്കൂൾ ഇടകടത്തി),
ശ്രീയുവ് രാഹുൽ (2 വയസ്).
രാഹുൽ ഗാന്ധിയുടെ സഹോദരൻ: രാജീവ് ഗാന്ധി.ഇനി രാഹുൽ ഗാന്ധിക്ക് രാഹുൽ ഗാന്ധി എന്ന പേര് നൽകിയ കഥയാണ്  ശ്രദ്ധേയമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ്  ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായിരുന്ന രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായാണ്  രാഹുലിന്റെ അച്ഛൻ  തന്റെ മക്കൾക്ക്  രാഹുൽഗാന്ധി, എന്നും രാജീവ് ഗാന്ധി എന്നും  പേര് നൽകിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ച കോൺഗ്രസിന്റെ പ്രമുഖ നേതാവായ  രാഹുൽ ഗാന്ധിക്കെതിരെ  വയനാട്ടിൽ പോയി മത്സരിച്ചതും എരുമേലിയുടെ സ്വന്തം ഈ രാഹുൽഗാന്ധി ആയിരുന്നു. അങ്ങനെയാണ് ഈ രാഹുൽഗാന്ധി വാർത്തകളിൽ  ഇടം പിടിക്കുന്നത്.