Saturday, May 18, 2024
indiaNews

രാജ്യത്ത് ‘ഡിജിറ്റല്‍ റുപ്പി’ നടപ്പാക്കും.

രാജ്യത്ത് ‘ഡിജിറ്റല്‍ റുപ്പി’ നടപ്പാക്കും. 202223 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കും. ഇതിനായി ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും.സംസ്ഥാനങ്ങള്‍ക്ക് 1 ലക്ഷം കോടിയുടെ പലിശ രഹിത വായ്പ നല്‍കും.ഭവനപദ്ധതികള്‍ക്കായി 48,000 കോടി രൂപ വകയിരുത്തി.
ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും. തെറ്റിയ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടു വര്‍ഷം സാവകാശം. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങളില്‍ 14 % വരെ നികുതിയിളവ്.സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കി.
ആദായനികുതി സ്ലാബില്‍ മാറ്റമില്ല..