Thursday, May 16, 2024
indiaNews

മണിപ്പൂരില്‍ ഭീകരാക്രമണം; ജവാന് വീരമൃത്യു, ഒരാള്‍ക്ക് പരിക്ക്

മണിപ്പൂരില്‍ ഭീകരാക്രമണം. ഒരു ജവാന് വീരമൃത്യു. തൗബല്‍ ജില്ലയിലെ ഉസോയ്പോക്പി സാങ്കോംസാങ് പ്രദേശത്താണ് സംഭവം. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് 16 അസം റൈഫിള്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്.ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും അസം റൈഫിള്‍ വ്യക്തമാക്കി.