Monday, May 20, 2024
keralaNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവറുടെ നില അതീവഗുരുതരം

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. കൊച്ചി പാലാരിവട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായികുന്നു.