Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലിയില്‍ ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42 ആയി.പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണിത്.എരുമേലിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് പത്തുപേരുടെ പരിശോധന ഫലം പോസ്റ്റിവാണെന്ന് കണ്ടെത്തിയത്.95 പേരെ പരിശോധിച്ചതില്‍ 75 പേരുടെയും റിസള്‍ട്ട് വന്നു.ഇതില്‍ 20 പേരുടെ സാമ്പിള്‍ കാഞ്ഞിരപ്പള്ളിയിലേക്ക് ആര്‍റ്റിപിആര്‍ ടെസ്റ്റിനായി അയച്ചതായും അധികൃതര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി സ്വദേശികളായ ഏഴുപേര്‍ക്കും പരിശോധനാ ഫലവും പോസിറ്റീവായി.കഴിഞ്ഞ ദിവസങ്ങളിലേ അപേക്ഷിച്ച് കോവിഡ് വ്യാപനം കൂടുതലാണെന്നും അധികൃതര്‍ പറഞ്ഞു.