മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.
മലപ്പുറം : ആനക്കയത്ത് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ചേപ്പൂര് കുരിമണ്ണില്‍ പൂവജത്തിക്കല് ഖൈറുന്നീസ (46), സഹോദരന് ഉസ്മാന് (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ വള്ളിക്കാപ്പറ്റയിലായിരുന്നു അപകടം.ചെറിയ റോഡിലൂടെ പോകുന്നതിനിടെ ഓട്ടോറിക്ഷ കല്ലില്‍ തട്ടി മറിയുകയായിരുന്നു. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി അസന്‍ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേര് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആണ് ഉള്ളത്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.