Tuesday, May 14, 2024
keralaNews

പരമ്പരാഗത പാത തുറക്കും ; പമ്പാ സ്നാനത്തിനും, ബലിതര്‍പ്പണത്തിനും അനുമതി

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.മഹാമാരി വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സന്നിധാനത്ത് രാത്രി തങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണത്തിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് 500 മുറികള്‍ സന്നിധാനത്ത് സജ്ജീകരിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ, പമ്പാ സ്നാനത്തിനും, ബലിതര്‍പ്പണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. പമ്പാ സ്നാനത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, നദിയിലെ ജലനിരപ്പ് വിലയിരുത്തി മാത്രമാവും ഇതില്‍ കൂടുതല്‍ തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച തീരമാനം ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. നീലിമലയിലും, അപ്പാച്ചിമേട്ടിലും പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.