Tuesday, May 21, 2024
indiaNewsSports

രണ്ടാം ടെസ്റ്റില്‍ മികച്ച തുടക്കകത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

മുംബൈ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച തുടക്കകത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 111 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (44), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. അജാസ് പട്ടേലിനാണ് മൂന്ന് വിക്കറ്റുകളും. മായങ്ക് അഗര്‍വാള്‍ (52), ശ്രേയസ് അയ്യര്‍ (7) എന്നിവരാണ് ക്രീസില്‍.