Thursday, June 6, 2024
keralaNews

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകന്‍. 22 അംഗ ടീമിനെയാണ് പരിശീലകന്‍ ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്.അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങള്‍ക്കാണ് ഇത്തവണ കേരള ഫുട്ബോള്‍ അസോസിയേഷന്‍ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നല്‍കിയിരിക്കുന്നത്.