Monday, May 20, 2024
keralaNewsObituarypolitics

സഞ്ജിത്തിന്റെ കൊലപാതകം; അഞ്ചംഗ സംഘം: ആകെ എട്ട് പ്രതികള്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങള്‍ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.അഞ്ച് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. ആകെ എട്ട് പേരാണ് പ്രതികള്‍. അവശേഷിക്കുന്ന മൂന്ന് പ്രതികള്‍ കൊലയാളി സംഘത്തിന് എല്ലാ സഹായവും നല്‍കി. കൊല നടന്ന നവംബര്‍ 15ന് രാവിലെ ഏഴിന് അഞ്ചു പ്രതികള്‍ കാറില്‍ കയറി. കൊല നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മൂന്നു പേരാണ്. പ്രതികളെല്ലാവരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഒന്നാം പ്രതിയുടെ മൊഴിയിലുണ്ട്.