Sunday, May 19, 2024
BusinesskeralaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കൂടി.

സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കൂടിയത്. സ്വര്‍ണവില ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയും,ഗ്രാമിന് 5,250 രൂപയും ആയതിന് ശേഷം പിന്നീട് സ്വര്‍ണ വില കുറയുകയായിരുന്നു.