പത്തനംതിട്ടയില്‍ പുലി കെണിയില്‍ കുടുങ്ങി.
പത്തനംതിട്ട കൊച്ചുകോയിക്കല്‍ വിളക്കുപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് പതിവായതോടെ കഴിഞ്ഞ മാസം അവസാനമാണ് വനംവകപ്പ് കെണിവെച്ചത്. ഇന്നു പുലര്‍ച്ചയോടെ കെണിയില്‍ വീണ പുലിയെ ഉദ്യോഗസ്ഥരെത്തി ജനവാസമേഖലയില്‍ നിന്നു മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം പുലിയെ കാട്ടിലേക്ക് തുറന്നു വിടാനാണ് നിലവിലെ തീരുമാനം.