Wednesday, May 15, 2024
keralaNews

പതിന്നാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

തുടര്‍ച്ചയായ പതിന്നാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില. മാര്‍ച്ച് 30നാണ് പെട്രോള്‍ ഡീസല്‍ വില അവസാനമായി മാറിയത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും വില കുറച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതെന്നും വിദഗ്ദ്ധര്‍ ്അഭിപ്രായപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് പെട്രോള്‍ വില ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 90.56 രൂപയും ഡീസലിന്റെ വില ലിറ്ററിന് 80.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 96.98 രൂപയും ഡീസലിന്റെ വില ലിറ്ററിന് 87.96 രൂപയുമാണ്.

കൊല്‍ക്കത്തയില്‍ പെട്രോളിന്റെ വില ലിറ്ററിന് 90.77 രൂപയും ഡീസലിന്റെ വില 83.75 രൂപയും ചെന്നൈയില്‍ പെട്രോളിന്റെ വില 92.58 രൂപയും ഡീസലിന്റെ വില ലിറ്ററിന് 85.88 രൂപയുമാണ്. കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്) സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതലുള്ളത്. കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.