Monday, April 29, 2024
keralaLocal NewsNews

കാളകെട്ടിയിലെ നന്ദികേശനെ കാണാന്‍ പി.സി ജോര്‍ജ് എം എല്‍ എ എത്തി.

അത്ഭുത സിദ്ധികളുള്ള കാളകെട്ടിയിലെ നന്ദികേശനെ സന്ദര്‍ശിക്കാന്‍ പി.സി ജോര്‍ജ് എം എല്‍ എ എത്തി. ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കാളകെട്ടി അഴുത ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം വളര്‍ത്തുന്ന നന്ദികേശനെ കാണാനാണ് പി.സി ജോര്‍ജ് എം എല്‍ എ എത്തിയത്.

രാജ്യത്തുണ്ടായ കോവിഡ് വൈറസ്, വെള്ളപ്പൊക്കം അടക്കം വന്ന നാശത്തെക്കുറിച്ച് നന്ദികേശനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സൂചനകള്‍ പ്രകടമായതാണെന്നും നന്ദികേശനെ പരിപാലിക്കുന്ന  വള്ളിപാറയില്‍ സുലോചന  പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി നന്ദികേശനെ പരിപാലിക്കുന്ന ഇവിടെ നടന്ന ദേവപ്രശ്‌നത്തില്‍ മഹാദേവ ക്ഷേത്രം തന്നെ വേണമെന്ന് തെളിഞ്ഞതായും അവര്‍ പറഞ്ഞു.നന്ദികേശനെ സംബന്ധിച്ചുള്ള അത്ഭുത കഥകള്‍ എം എല്‍ എ യെ പറഞ്ഞു കേള്‍പ്പിച്ചു.

ഇവിടെത്തെ പുനരുദ്ധാരണം സംബന്ധിച്ച് ഭക്തജനങ്ങളില്‍ നിരവധി ആവശ്യങ്ങളാണുള്ളതെന്നും നാട്ടുകാര്‍ എം എല്‍ എ അറിയിച്ചു .കാളകെട്ടി ശിവക്ഷേത്രത്തില്‍ ഒരു ഭക്തന്‍ വഴിപാടി നല്‍കിയ നന്ദികേശനെ സുലോചന  വളര്‍ത്താനായി കൊണ്ടുവരുകയായിരുന്നു.

അപകടകരമായ എല്ലാ സൂചനകളും നന്ദികേശനിലും കൂട്ടിലും സുലോചന യുടെ ശരീരത്തും ദര്‍ശിക്കാനാകുമെന്നും അവര്‍ പറഞ്ഞു.

നന്ദികേശന്റെ സവിശേഷതകളെപ്പറ്റി കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തിയതി ‘കേരള ബ്രേക്കിംഗ് ന്യൂസ് വിശദമായി വാര്‍ത്ത കൊടുത്തിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജ് എം എല്‍ എ നന്ദികേശനെ സന്ദര്‍ശിക്കാനെത്തിയത്.നന്ദികേശനെ പരിപാലിക്കുന്ന സുലോചനയെ എം എല്‍ എ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.