ഇടക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്രവ പരിശോധന കിയോസ്ക് സ്ഥാപിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറത്തോട് ഇടക്കുന്നത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്രവ പരിശോധന കിയോസ്ക് സ്ഥാപിച്ചു. കിയോസ്കിന്റ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ മുഖ്യപ്രഭാഷണം നടത്തി.
പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി തോമസ്, മെമ്പർമാരായ മാർട്ടിൻ തോമസ്, അലിയാർ കെ.യു, മെഡിക്കൽ ഓഫീസർ ഡോ.ശ്വേത ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.