Sunday, May 19, 2024
keralaNews

അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടര്‍ന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. എന്നാല്‍, മലക്കപ്പാറയിലേക്ക് പോകാന്‍ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം.