Wednesday, May 15, 2024
keralaLocal News

കനത്ത മഴ എയ്ഞ്ചല്‍വാലിയില്‍ തേക്ക് വീണ് വീട് തകര്‍ന്നു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പന്ത്രണ്ടാം വാര്‍ഡായ എയ്ഞ്ചല്‍വാലിയില്‍ തേക്ക് മരം വീടിന്റെ മുകളില്‍ വീണ് വീട് പൂര്‍ണമായും തകര്‍ന്നു.എയ്ഞ്ചല്‍വാലി പൊങ്ങന്താനത്ത് വീട്ടില്‍ ജോസഫ് വര്‍ഗീസിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കനത്ത കാറ്റും മഴയും പെയ്യുന്നതിനിടെ
തേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.