Sunday, May 19, 2024
Newsworld

അഫ്ഗാന്‍ എംപിയ്ക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ

ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എംപി രംഗിന കര്‍ഗര്‍ക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ.ഓഗസ്റ്റ് ഇരുപതിനാണ് കര്‍ഗറെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും അധികൃതര്‍ സമ്മതിച്ചില്ലെന്നും, വന്ന വിമാനത്തില്‍ തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും എംപി പരാതിപ്പെട്ടിരുന്നു.ഓഗസ്റ്റ് 20 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഫ്ഗാന്‍ പാര്‍ലമെന്റിലെ ഒരു വനിതാ അംഗത്തെ നാടുകടത്തിയ സംഭവം അശ്രദ്ധമൂലം സംഭവിച്ച ഒരു തെറ്റായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.