Sunday, May 19, 2024
keralaNews

പി.എസ്.സി പരീക്ഷകള്‍ മാറ്റി

ഒക്‌ടോബര്‍ മാസം നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു.
ഒക്‌ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക് മാറ്റി. ഒക്‌ടോബര്‍ 30ന് നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ എന്നീ തസ്തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.